ഭവന പദ്ധതി ധനസഹായം വർധിപ്പിക്കണം -കെ.പി.എം.എസ്

തുറവൂർ: ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-വർഗ ദുർബലവിഭാഗങ്ങൾക്ക് ഭൂമിയും വീടും നൽകുന്ന പദ്ധതിയിലെ ധനസഹായം വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന്​ കെ.പി.എം.എസ് തുറവൂർ യൂനിയൻ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഈ വിഭാഗങ്ങൾക്ക് സർക്കാറുകൾ നൽകുന്ന സഹായം യഥാസമയം നൽകാതെ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. തുറവൂർ പഞ്ചായത്ത് ഗവ. എൽ.പി.എസിൽ സംസ്ഥാന പ്രസിഡന്‍റ്​ എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ഇ.വി. സലി അധ്യക്ഷത വഹിച്ചു. പതാക-കൊടിമര ജാഥ തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി ടി. സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജിത വിജയ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എ.പി. ലാൽ കുമാർ, തുറവൂർ സുരേഷ്, ബാബു, കെ.കെ. അജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.വി. സലി (പ്രസി), കെ.കെ. അജയൻ (സെക്ര), ടി. രാജേന്ദ്രൻ (ട്രഷ). പടം : തുറവൂരിൽ നടന്ന കെ.പി.എം.എസ് സമ്മേളനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.