അരൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് സാഹസികമായി രക്ഷിച്ചു. ഞായറാഴ്ച പകല്‍ കുത്തിയതോട് പഴയപാലത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. കിണറ്റിലിറങ്ങി ആദ്യ റിങ്ങിന്റെ ചവിട്ടുപടിയില്‍ നിന്നാണ് സ്ത്രീ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ കിണറ്റിൽനിന്ന് കയറാന്‍ തയാറായില്ല. അവസാനം അഗ്നിരക്ഷാ സേനാംഗം ഇവര്‍ നിന്നതിന് എതിര്‍ഭാഗത്ത് കിണറ്റിലേക്കിറങ്ങി. ഇത് ശ്രദ്ധിച്ച് നിന്ന സ്ത്രീയെ കരയില്‍ നിന്ന പൊലീസും മറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളും ഇരുകൈയിലുമായി പിടികൂടുകയായിരുന്നു. ഇതിനിടെ റിങ്ങിന്റെ ചവിട്ടുപടിയില്‍നിന്ന് ഇവരുടെ കാല്‍ വഴുതിയെങ്കിലും ഉദ്യോഗസ്ഥര്‍ പണിപ്പെട്ട് സ്ത്രീയെ മുകളിലേക്ക് കയറ്റുകയായിരുന്നു. അരൂര്‍ അഗ്നിരക്ഷാനിലയത്തിലെ അസിസ്‌റ്റന്റ് ഓഫിസര്‍ പ്രതാപ് കുമാറും സംഘവും കുത്തിയതോട് പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.