ചാരുംമൂട്: താമരക്കുളം കണ്ണനാകുഴി അമൃതത്തിൽ അമൃതേശ്വരൻ-പ്രസന്ന ദമ്പതികളുടെ മകൾ അമൃതയും കൂട്ടുകാരും യുദ്ധഭൂമിയിലെ ബങ്കറിൽ കഴിഞ്ഞത് ഒമ്പത് ദിവസം. യുക്രെയ്നിലെ ഖാർകിവിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് അമൃത. യുദ്ധം ആരംഭിച്ചതോടെ ഇവർ ഭയപ്പാടിലായിരുന്നു. ഇടക്കിടെ മിസൈലുകൾ വീഴുന്ന ശബ്ദം ഭയം ഇരട്ടിപ്പിച്ചു. ഖാർകിവിൽനിന്ന് മെട്രോ ടണൽ വഴി 30 കിലോമീറ്റർ നടന്നാണ് ഇവർ റെയിൽവേ സ്റ്റേഷനിലെത്തിയത്. അതിർത്തിയിൽ എത്തിയ ശേഷം മഞ്ഞ് പെയ്യുന്ന വീഥികളിലൂടെ കൊടുംതണുപ്പിൽ കിലോമീറ്റർ നടന്നു. പോളണ്ടിലേക്ക് കടക്കുന്നതിനുള്ള പരിശോധനകൾക്കായി 18 മണിക്കൂറാണ് വീണ്ടും കൊടുംമഞ്ഞിൽ കാത്തുനിൽക്കേണ്ടി വന്നതെന്ന് അമൃത പറഞ്ഞു. നരകയാതനകൾക്കൊടുവിൽ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അമൃതയും കുടുംബാംഗങ്ങളും. ഫോട്ടോ: അമൃത മാതാപിതാക്കളായ അമൃതേശ്വരനും പ്രസന്നക്കുമൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.