മൊബൈൽ ടവറിലെ കൺട്രോൾ റൂമിൽ തീപിടിത്തം

അരൂക്കുറ്റി: വടുതല ജങ്ഷന് സമീപം കെ.എസ്.ഇ.ബി ഓഫിസിന് കിഴക്ക് ഭാഗത്തെ മൊബൈൽ ടവറിന് പരിസരത്തുനിന്ന് പുക ഉയർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച രാവിലെ 11ന്​ ടവർ വിഷന്റെ ഉടമസ്ഥതയിലുള്ള ടാഗോർ റോഡിലെ മൊബൈൽ ടവറിന്റെ കൺട്രോൾ റൂമിലാണ്​ തീപിടിച്ചത്. ഷോർട്ട്​ സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടയുടൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അഗ്​നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. കൺട്രോൾ യൂനിറ്റ് അടച്ചിട്ടിരിക്കുന്നതുകൊണ്ട് പുറത്തേക്ക് ശക്തമായ പുക ഉയർന്നത് ഒരു മണിക്കൂറോളം പരിസരവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കി. അരൂരിൽനിന്ന് അഗ്​നിരക്ഷാസേന എത്തിയാണ് തീപൂർണമായി അണച്ചത്. കൺടോൾ യൂനിറ്റിലെ ബാറ്ററികൾ ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാ ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ചിത്രം: മൊബൈൽ ടവറിലെ കൺട്രോൾ റൂമിൽനിന്ന് പുക ഉയർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.