മാന്നാർ: അഗ്നിരക്ഷാനിലയം മാന്നാറിൽ സ്ഥാപിക്കണമെങ്കിൽ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രിയും സ്ഥലം എം.എൽ.എയുമായ സജി ചെറിയാൻ പറഞ്ഞു. കഴിഞ്ഞ ദിവസം മാന്നാർ ടൗണിലുണ്ടായ അഗ്നിബാധയിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരസ്ഥാപനങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി മാന്നാർ യൂനിറ്റ് പ്രസിഡന്‍റുമാരായ അനിൽ എസ്. അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരക്കൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം. അശോകൻ, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം, സജി കുട്ടപ്പൻ, അജ്മൽ ഷാജഹാൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ട്രാഫിക് കവലയിലെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധയുണ്ടായത്. രണ്ടു കടകൾ പൂർണമായും കത്തിനശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.