സ്​പോർട്സ് ടർഫ്​ നിർമാണോദ്ഘാടനം

മണ്ണഞ്ചേരി: സംസ്ഥാനത്ത് ആദ്യമായി സർക്കാർ സ്കൂളിൽ നിർമിക്കുന്ന സ്​പോർട്സ് ടർഫി‍ൻെറ നിർമാണോദ്ഘാടനം എ.എം. ആരിഫ് എം.പി മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നിർവഹിച്ചു. ഫുട്ബാൾ ഉൾപ്പെടെ ഏഴ് ഇനം ടർഫിൽ പരിശീലിപ്പിക്കും. 45 ലക്ഷം രൂപ ചെലവുവരും. ആദ്യഘട്ടം 30 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് അനുവദിച്ചത്. എല്ലാ സ്കൂൾ വിദ്യാർഥികൾക്കും സൗജന്യമായി ടർഫിൽ കളിക്കാം. മറ്റ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് മുൻകൂർ അനുമതി വാങ്ങി ഇവിടെ കളിക്കാം. പൊതു ജനങ്ങൾക്ക് ചെറിയ ഫീസോടെ കളിക്കാനുള്ള സൗകര്യമുണ്ടാകും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സുജാതകുമാരി നന്ദിയും പറഞ്ഞു. ഓഡിറ്റോറിയം നിർമാണോദ്ഘാടനവും പൂർത്തീകരിച്ച സോളാർ പാനലും ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പ്രസിഡന്‍റ്​ കെ.ഡി. മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. അജിത്ത് കുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. ജില്ല സ്​പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ്​ വി.ജി. വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എ. ജുമൈലത്ത്, എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, നവാസ് നൈന, രജനി ഓമനക്കുട്ടൻ, സി.എച്ച്. റഷീദ് തുടങ്ങിയവർ സംസാരിച്ചു. പടം: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.