നാടക കലാകാരന്മാരെ പുനരധിവസിപ്പിക്കും -ചിറ്റയം ഗോപകുമാർ

മാവേലിക്കര: കോവിഡ്കാലത്ത് പ്രതിസന്ധിയിലായ നാടക കലാകാരന്മാരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നാടൻ കലാകാരന്മാരെയും ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കല ഉപാസകരെയും പരിരക്ഷിക്കാൻവേണ്ടി രൂപവത്​കൃതമായ നവരസ കമ്യൂണിക്കേഷൻ ആൻഡ്​​ ആർട്സ് സൊസൈറ്റിയും കലാഭവൻ മണി സേവന സമിതിയും ചേർന്ന് ഒരുക്കിയ കലാ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. അനൂപ്, നഗരസഭ കൗൺസിലർ സുജാത ദേവി, നവരസ പ്രസിഡന്റ് സിന്ധു രാജൻപിള്ള, എസ്. മീര സാഹിബ് എന്നിവർ സംസാരിച്ചു. photo കലാസാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.