മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിൻെറ മുഖ്യധാരയിലെത്തിക്കും - മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ: മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിൻെറ മുഖ്യധാരയിലെത്തിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷൽ സ്കൂളിൻെറയും തൊഴിൽ പരിശീലന കേന്ദ്രത്തിൻെറയും നാലാമത് വാർഷികാഘോഷവും കുട്ടികളുടെ കലോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തി അവരെ ശാക്തീകരിക്കുന്നതിനാവശ്യമായ പ്രത്യേക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അഭിരുചിക്കനുസൃതമായ തൊഴിൽ പരിശീലന കേന്ദ്രങ്ങളാരംഭിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാപ്രകടനങ്ങൾ കാഴ്ചവെച്ച കുട്ടികൾക്കും മാതൃകാപരമായ സേവനങ്ങൾ ചെയ്ത അധ്യാപകരടക്കമുള്ള ജീവനക്കാർക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു . ലയൺസ് എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി.ജി.ആർ. പിള്ള അധ്യക്ഷത വഹിച്ചു. ബി.ആർ.സി കോഓഡിനേറ്റർ ജി. കൃഷ്ണകുമാർ, മാനേജിങ് ട്രസ്റ്റി. ജി. വേണുകുമാർ, പ്രിൻസിപ്പൽ മോളി സേവ്യർ , ട്രസ്റ്റ് ഭരണ സമിതി അംഗങ്ങളായ കെ.കെ. രാജേന്ദ്രൻ, സണ്ണി എബ്രഹാം സാമുവേൽ , എം.പി. പ്രതിപാൽ എന്നിവർ സംസാരിച്ചു. പടം: ലില്ലി ലയൺസ് സ്പെഷൽ സ്കൂളിൻെറ നാലാമത് വാർഷികാഘോഷവും കുട്ടികളുടെ കലോത്സവവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.