യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട്​ പദ്ധതികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു -എൽ.ഡി.എഫ്​

ചെങ്ങന്നൂർ: ദീർഘകാലമായുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ പൂർത്തീകരണത്തി‍ൻെറ ഘട്ടത്തിലാണെന്നും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ആറു വർഷമായി യാഥാർഥ്യമാകുന്നതെന്നും എൽ.ഡി.എഫ്​ നിയോജകമണ്ഡലം നേതാക്കൾ. മന്ത്രി സജി ചെറിയാ‍ൻെറ നേതൃത്വത്തിൽ 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്​ നടത്തുന്നത്​. നാടി‍ൻെറ വികസനം ലക്ഷ്യമാക്കി കോടികൾ അനുവദിച്ച പദ്ധതികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മാനസികാവസ്ഥയാണ് ചെങ്ങന്നൂരിലെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്ക്​. ഗതാഗതക്കുരുക്കിന് പരിഹാരമായി സർക്കാർ അനുമതിയും ഫണ്ടും ലഭിച്ച ചെങ്ങന്നൂർ ബൈപാസ് റിങ്ങ് റോഡുകൾക്ക് തടയിടുവാൻ ശ്രമത്തിലാണിവർ. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ മുളക്കുഴയിൽ യു.ഡി.എഫ്-ബി.ജെ.പി നടപ്പാക്കുന്നതും ഇതുതന്നെ. എം.പി.യുടെ നേതൃത്വത്തിലാണ്​ വികസന വിരുദ്ധ നിലപാടെന്നും എം. ശശികുമാർ, എം.എച്ച്​. റഷീദ്, ജി. ഹരികുമാർ, ഉമ്മൻ ആലുംമൂട്ടിൽ, ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.