പുന്നപ്ര യു.പി സ്കൂൾ ജങ്​ഷനില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കണമെന്ന്​

അമ്പലപ്പുഴ: പുന്നപ്ര തെക്കുപഞ്ചായത്ത് കളിത്തട്ടിന് കിഴക്ക് പഴയനടക്കാവ് റോഡില്‍ യു.പി സ്കൂള്‍ ജങ്ഷനില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്‍.എസ്.എസ് യു.പി സ്കൂള്‍, ഗവ. ജെ.ബി സ്കൂള്‍, ഗവ. മുസ്​ലിം എല്‍.പി സ്കൂള്‍, വില്ലേജ് ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക്​ സമീപത്തെ ജങ്ഷനാണിത്. കൊച്ചുകുട്ടികളടക്കം ആയിരക്കണക്കിന് പേരാണ് ഇതുവഴി കടന്ന് പോകുന്നത്. മതില്‍ക്കെട്ടുകളുടെ മറവുള്ളതിനാല്‍ പെട്ടെന്നാണ് ജങ്ഷന്‍ ശ്രദ്ധയില്‍പെടുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. റോഡി‍ൻെറ വശങ്ങളിൽനിന്ന്​ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. ജനങ്ങളുടെയും വിദ്യാർഥികളുടെയും സുരക്ഷിതമായ സഞ്ചാരത്തിന്​ ജങ്ഷനില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കണമെന്ന് പുന്നപ്ര വികസന സമിതി ആവശ്യപ്പെട്ടു. ചിത്രം.... പുന്നപ്ര എന്‍.എസ്.എസ് യു.പി സ്കൂള്‍ ജങ്ഷന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.