വിലക്കയറ്റം നിയന്ത്രിക്കണം -കെ.എച്ച്​.ആർ.എ

ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഓയിൽ വില കുതിച്ചുയരുകയാണ്. വിലക്കയറ്റം കാരണം ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണ്​. ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് തയാറാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ നാസർ പി. താജ് അധ്യക്ഷത വഹിച്ചു. വി. മുരളീധരൻ, റോയി മഡോണ, എസ്​.കെ. നസീർ, മുഹമ്മദ്കോയ, എൻ.എച്ച്​. നവാസ്​, എം.എ. കരീം മനാഫ്, ജോർജ്​ വൈരഭൻ, നൗഷാദ്, ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. മലയാള കാവ്യസാഹിതി ജില്ല നേര്‍ക്കാഴ്ച നാളെ ആലപ്പുഴ: മലയാള കാവ്യസാഹിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലതല നേര്‍ക്കാഴ്ച ആലപ്പുഴയില്‍ ഞായറാഴ്ച നടക്കും. ചടയംമുറി ഹാളില്‍ രാവിലെ 10ന്​ ഗാനസാഹിത്യനിരൂപകന്‍ ടി.പി. ശാസ്തമംഗലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ കാവാലം അനിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷമ ശിവരാമന്‍ ആമുഖപ്രഭാഷണം നടത്തും. പൊതിയില്‍ നാരായണ ചാക്യാര്‍, ജിഷ്ണു പ്രതാപ് എന്നിവരെ പരിപാടിയില്‍ ആദരിക്കും. ഉച്ചക്ക്​ 1.30ന്​ കവിയരങ്ങ്. വൈകീട്ട് നാലിന് സമാപനസമ്മേളനത്തിൽ പുതിയ ജില്ല ഭാരവാഹികളെ പ്രഖ്യാപിക്കും. വാർത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി ആര്‍ട്ടിസ്റ്റ്​ സുരേഷ് കായംകുളം, വൈസ് പ്രസിഡന്‍റ്​, അനാമിക ഹരിപ്പാട്, ലത രാജീവ്, ബിന്ദു ദിലീപ്​രാജ് എന്നിവര്‍ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.