ചേര്‍ത്തല: പ്ലംബിങ്-സാനിട്ടറി വ്യാപാരികളുടെ ക്ഷേമത്തിന് രൂപവത്കരിച്ച സംഘടനയായ പ്ലംബിങ് ആന്‍ഡ് സാനിട്ടറി ഡീലേഴ്‌സ് അസോസിയേഷന്‍ (പി.എസ്.ഡി.എ) പ്രവർത്തനോദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജില്ല കേന്ദ്രീകരിച്ച് ആരംഭിച്ച സംഘടനയുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് ഉയര്‍ത്താൻ സമ്മേളനത്തിൽ തീരുമാനമായി. പ്രസിഡന്‍റ് രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. വിവിധ കമ്പനികളുടെ സാനിട്ടറി ഉൽപന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി. പണിക്കർ, തണ്ണീർമുക്കം പള്ളി വികാരി സുരേഷ് മൽപാൻ, വാർഡ് കൗൺസിലർ ജയമണി, കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജീവ് ഗോപാലന്‍ (ജില്ല പ്രസി), പത്മകുമാര്‍ മഠത്തില്‍ (സെക്ര), യദുകൃഷ്ണന്‍ പൂന്തോപ്പില്‍ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.