ഇരുമ്പ് സാധനങ്ങൾ
കയറ്റിയ വാൻ
അരൂർ: അർധരാത്രി ഉയരപ്പാത നിർമാണസ്ഥലത്തുനിന്ന് സാമഗ്രികള്‍ പിക്ക്അപ് വാനില്‍ കൊണ്ടുപോയവരില്‍ ഒരാളെ പിടികൂടി. പിക്അപ് വാന്‍ ഡ്രൈവര്‍ കര്‍ണാടക ബല്‍ഗാം സ്വദേശി മുഹമ്മദ് ഷാരിഖാണ് (35) രണ്ട് യുവാക്കളുടെ ഇടപെടലില്‍ പിടിയിലായത്. വാനിലെ സഹായി കടന്നുകളഞ്ഞു. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു മോഷണം.
തിരുവന്തപുരത്ത് വീട്ടുസാധനങ്ങള്‍ ഇറക്കി മടങ്ങവെ അരൂര്‍ റെസിഡന്‍സി ഹോട്ടലിന് എതിര്‍ഭാഗത്തെ മീഡിയന് ഗ്യാപ്പില്‍ വണ്ടി കയറ്റി ഇവര്‍ ഇരുമ്പ് സാമഗ്രികള്‍ കടത്തുകയായിരുന്നു. ഇത് തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അവ ഫിറ്റ്നസ് സെന്ററിലെ അപ്പുവും വിഷ്ണുവും കണ്ടു. ഇവര്‍ മുകള്‍നിലയില്‍ നിന്നിറങ്ങി എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ വാഹനവുമായി കടന്നു.
പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്ന ഇരുവരും ചേര്‍ന്ന് പള്ളുരുത്തി പൊലീസ് സ്റ്റേഷന് സമീപം പിക്അപ് വാന്‍ തടഞ്ഞു. അപ്പോഴേക്കും സഹായി കടന്നുകളഞ്ഞു. മുഹമ്മദിനെ പിടികൂടി ഇവര്‍ പള്ളുരുത്തി പൊലീസന് കൈമാറി വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അരൂര്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.