തുറവൂർ: അന്ധകാരനഴി പാലംപണി പൂർത്തിയാകുന്നു. തീരദേശ ജനതയുടെ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്. ഫോർട്ട് കൊച്ചി-തോട്ടപ്പള്ളി തീരദേശ ഹൈവേയുടെ പ്രധാന പാലമാണ് അന്ധകാരനഴി വടക്കേ പാലം. ഒരുവർഷം മുമ്പ് പണിപൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് പൂർത്തീകരിക്കാത്തതിനെ തുടർന്നാണ് പ്രവർത്തനം സ്തംഭനാവസ്ഥയിലായത്. പുതിയ പാലത്തിൻെറ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിൻെറ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് . കിഴക്കുവശം നിലവിലെ റോഡ് ഉയർത്തി പാലവുമായി ബന്ധിപ്പിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പാലത്തിലൂടെയുള്ള നടപ്പാതയുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഫോർട്ട്കൊച്ചി ആലപ്പുഴ തീരദേശ പാതയുടെ മുഖ്യ പാലമായ അന്ധകാരനഴി വടക്കേപ്പാലം ഈ മാസം അവസാനത്തോടെ പൊതു ജനത്തിനായി തുറന്നു നൽകുമെന്നാണ് പ്രതീക്ഷ. നിലവിൽ തകർന്ന വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം നടന്നുകൊണ്ടിരിക്കുന്നത്. അന്ധകാരനഴി ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വടക്കേ -തെക്കേപ്പാലങ്ങളുടെ നിർമാണം. വടക്കേപ്പാലത്തിനോടൊപ്പം ആരംഭിച്ച തെക്കേ പാലത്തിൻെറ പണി വർഷങ്ങൾക്ക് മുമ്പ് പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും വടക്കേ പാലത്തിൻെറ നിർമാണപ്രവർത്തനം ഇഴയുകയായിരുന്നു. തീരദേശത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ സമരങ്ങളെ തുടർന്നാണ് നിർത്തിവെച്ചിരുന്ന അന്ധകാരനഴി വടക്കേ പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. പടം.: നിർമാണം പൂർത്തിയായ അന്ധകാരനഴി വടക്കേ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.