റെയിൽവേ ട്രാക്കിന്​ സമീപം തീപിടിത്തം

അരൂർ: അരൂർ റെയിൽവേ ഓവർ ബ്രിഡ്ജിന്​ സമീപം തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് രണ്ട്​​കഴിഞ്ഞാണ് റെയിൽവേ ​ട്രാക്കി‍ൻെറ സമീപത്ത്​ ഒരു വശത്തുള്ള ഉണങ്ങിയ പുൽക്കൂട്ടത്തിന് തീപിടിച്ചത്. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചത് മൂലം വൻ തീപിടിത്തം ഒഴിവായി. അഗ്​നിരക്ഷ ഉദ്യോഗസ്ഥരുടെയും സമീപത്തുണ്ടായിരുന്ന സി.പി.ഐ, സി.ഐ.ടി.യു പ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് തീ നിയന്ത്രണ വിധേയമായത്. ഈ ഭാഗത്ത് ട്രെയിനുകൾ വേഗം കുറച്ചാണ് ഓടുന്നത്. റെയിൽവേ ട്രാക്കി‍ൻെറ ഇരുവശവും ഉണങ്ങി നിൽക്കുന്ന പുല്ലുകളും ചെറുചെടികളും വേനൽക്കാലമായതിനാൽ തീപിടിക്കാൻ സാധ്യത ഉള്ളതിനാൽ നീക്കം ചെയ്യാൻ അധികൃതർ സത്വര നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചിത്രം അരൂർ മാർക്കറ്റിനു സമീപമുള്ള റെയിൽവേക്ക്​ സമീപം തീ പടർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.