ആശുപത്രി കവാടത്തിൽ ഗർഭിണി കാറിനുള്ളിൽ പ്രസവിച്ചു

കായംകുളം: ആശുപത്രിക്ക് മുന്നിലെത്തിയപ്പോൾ പ്രസവവേദന കലശലായ യുവതിക്ക് കാറിനുള്ളിൽ സുഖപ്രസവം. കരീലക്കുളങ്ങര പൂത്തൻതറയിൽ വിനീതി‍ൻെറ ഭാര്യ സുബിയാണ് (24) കാറിനുള്ളിൽ തിങ്കളാഴ്ച പുലർച്ച പെൺകുഞ്ഞിന് ജന്മം നൽകിയത്. 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണവും ഇവർക്ക് സഹായകമായി. പുലർച്ച രണ്ടിനാണ്​ ഇവർ ആശുപത്രിയിൽ എത്തിയത്. പ്രസവവേദന കലശലായതോടെ 108 ആംബുലൻസ് സേവനം തേടിയെങ്കിലും സമയത്ത് ലഭ്യമായില്ല. ഇതോടെയാണ് കാറിൽതന്നെ ആശുപത്രിയിലേക്ക് തിരിച്ചത്. കവാടത്തിൽ എത്തിയപ്പോൾ വേദന കൂടിയതോടെ കാറിൽനിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി. ഈ സമയം മറ്റൊരു രോഗിയുമായി മെഡിക്കൽ കോളജിലേക്ക്​ പോകാൻ തയാറെടുക്കുന്ന 108 ആംബുലൻസിലെ ജീവനക്കാർ സഹായവുമായി ഓടിയെത്തി. ഡ്രൈവർ അൽമാഹീൻ, നഴ്‌സ് ഷെൽബിമോൾ എന്നിവരാണ് അടിയന്തര പരിചരണം നൽകിയത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഡെലിവറി കിറ്റ് ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ചിത്രം: APLKY2HOS108 കായംകുളം ഗവ. ആശുപത്രി കവാടത്തിൽ യുവതിക്ക് കാറിനുള്ളിൽ സുഖപ്രസവത്തിന് പരിചരണം നൽകിയ 108 ആംബുലൻസ് നഴ്സ് ഷെൽബിമോളും ഡ്രൈവർ അൽമാഹീനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.