ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയംഗം സിന്ധു ജെയിംസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഇടതു സർക്കാറിന്റെ കിരാത നടപടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് വനിത സമര പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തോടനുബന്ധിച്ച നടന്ന യോഗം ബഥേൽ ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളടക്കം നിരവധിപേർ സമരം ചെയ്തതിൽ സിന്ധു ജെയിംസിനെ മാത്രം റിമാൻഡ് ചെയ്യുകയും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ അടച്ചതിലും ദുരൂഹതയുണ്ട്. സർക്കാറും പൊലീസും സമരക്കാർക്കെതിരെ എന്ത് അതിക്രമങ്ങൾ നടത്തിയാലും ഒരാൾ പോലും പിൻമാറില്ല. പരിസ്ഥിതി ആഘാത പഠനവും സർവേയും പൂർത്തീകരിക്കാതെയും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെയും തിരക്കിട്ട് കല്ലിടുന്നത് ജപ്പാൻ കമ്പനിയിൽനിന്ന് പണം തട്ടാൻ വേണ്ടിയാണ്. കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കാളികളാകുന്ന വനിതകൾക്കെതിരെ പൊലീസും കെ-റെയിൽ ഗുണ്ടകളും നടത്തുന്ന അതിക്രമങ്ങളിൽ ജനാധിപത്യ മഹിള അസോസിയേഷൻ നിലപാട് വ്യക്തമാക്കണം. സമരസമിതി ജില്ല നേതാവ് എസ്. സൗഭാഗ്യ കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, സംസ്ഥാന സമിതി അംഗം മിനി.കെ. ഫിലിപ്പ്, ജില്ല കൺവീനർ മധു ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.