യാത്രസൗകര്യമില്ലാത്തത് രക്ഷിതാക്കളിൽ ആശങ്ക ആലപ്പുഴ: കോവിഡുകാലത്ത് സ്കൂൾ അടച്ചശേഷം ആദ്യമായി തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറക്കുന്നു. ഇതിന് മുന്നോടിയായി സ്കൂളും പരിസരവും അണുമുക്തമാക്കിയും കുടിവെള്ളം അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയുമാണ് കുട്ടികളെ വരവേൽക്കുന്നത്. യാത്രസൗകര്യമില്ലാത്തത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വലക്കുന്നുണ്ട്. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ പഠിക്കുന്നവർക്കാണ് ദുരിതം ഏറെയുള്ളത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി സർവിസുകളടക്കം വഴിമാറിയോടുന്നത് സമയത്ത് സ്കൂളിൽ വന്നുപോകുന്നതിന് തടസ്സമാണ്. സമൂഹഅകലം പാലിക്കണമെന്ന് നിർദേശമുണ്ടെങ്കിലും കുട്ടിക്കൂട്ടങ്ങൾ കൂട്ടത്തോടെ എത്തുമ്പോൾ ഇത് എങ്ങനെ പ്രാവർത്തികമാക്കുമെന്ന ആശങ്ക അധ്യാപകരിലുണ്ട്. ഇതുവരെ ഓൺലൈനിലും ഉച്ചവരെയുമായി നടന്ന ക്ലാസുകളാണ് ഇനി മുഴുവൻ സമയത്തേക്ക് വഴിമാറുന്നത്. ഓൺലൈൻ പഠനത്തിന്‍റെ വിരസത മാറ്റാൻ കഴിഞ്ഞെന്ന സന്തോഷത്തിലാണ് വിദ്യാർഥികൾ. എന്നാൽ, എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾ വരാനിരിക്കുന്ന പരീക്ഷക്കാലത്തെ പേടിയോടെയാണ് സ്കൂളിലെത്തുന്നത്. പാഠഭാഗങ്ങൾ പൂർത്തിയാകാത്തതാണ് പ്രശ്നം. 23 മാസത്തിനുശേഷമാണ് ക്ലാസുകൾ പൂർണതോതിലാകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ച സ്കൂളുകൾ ഭാഗികമായി കഴിഞ്ഞ നവംബർ ഒന്നിനാണ് തുറന്നത്. അന്ന് മുഴുവൻ കുട്ടികളെയും ഒന്നിച്ചിരുത്താതെ പല ബാച്ചുകളിലായിരുന്നു ക്ലാസ്. കോവിഡ് മൂന്നാം തരംഗം വീണ്ടും വില്ലനായതോടെ ജനുവരി അവസാനം സ്കൂളുകൾക്ക് പൂട്ടുവീണു. കുട്ടികളുടെ സുരക്ഷകാര്യത്തിലുള്ള ആശങ്കയായിരുന്നു പ്രധാനം. ഇതോടെ, ഒന്നുമുതൽ ഒമ്പതുവരെയുള്ളവർക്ക് നേരിട്ടുള്ള ക്ലാസ് താൽക്കാലികമായി നിർത്തിവെച്ചു.10, 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് കഴിഞ്ഞയാഴ്ച മുതൽ മുഴുവൻസമയ ക്ലാസുകൾ തുടങ്ങിയിരുന്നു. 14ന് വീണ്ടും സ്കൂൾ തുറന്നെങ്കിലും ഒന്നുമുതൽ ഒമ്പതുവരെ മൂന്നുദിവസം വീതം ബാച്ചുകൾ തിരിച്ചാണ് പഠനം ക്രമീകരിച്ചിരുന്നത്. തിങ്കളാഴ്ച മുതൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് ക്ലാസുകൾ. ജില്ലയിൽ 772 സ്കൂളാണുള്ളത്. ഒന്നുമുതൽ ഹയർ സെക്കൻഡറി വരെ 2.19 ലക്ഷവും 10 വരെയുള്ള ക്ലാസുകളിൽ 1.79 ലക്ഷവും കുട്ടികളാണുള്ളത്. എസ്.എസ്.എൽ.സിക്ക് മാത്രം 22,202 വിദ്യാർഥികളുണ്ട്. ഹയർ സെക്കൻഡറിയിലും വി.എച്ച്.എസ്.സിയും കൂട്ടിയാൽ 49000ത്തിലധികം കുട്ടികളുണ്ട്. lead pege2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.