ചാരുംമൂട്: നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. നൂറനാട് പടനിലം നടുവിലേമുറി കൃഷ്ണഭവനത്തിൽ ബിനുവിനെയാണ് (34) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൾഫിലായിരുന്ന ബിനു ഒരുവർഷമായി നാട്ടിലുണ്ട്. ഭർതൃവീട്ടിൽ പീഡനം പതിവായിരുന്നുവെന്നാണ് ഭാര്യയുടെ പരാതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയെ സമീപിച്ച് സംരക്ഷണം നേടിയാണ് ഇപ്പോൾ കഴിയുന്നതെന്നും പരാതിയിൽ പറയുന്നു. ഭാര്യ കഴിഞ്ഞ ദിവസം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ അവിടെയെത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെയാണ് അറസ്റ്റ് ചെയ്തത്. ബിനുവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.