ഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു -ഖാദി ബോർഡ് വൈസ് ചെയർമാൻ

ആലപ്പുഴ: ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഈവിഷയം സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജൻ വിൽക്കുന്നത്. പവർലൂമിലും മറ്റും ഉൽപാദിപ്പിച്ച്​ വരുന്നവയാണിത്. ഖാദിയുടെ യഥാർഥമൂല്യം സംരക്ഷിക്കാതെയാണ് ഇവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 160 കോടിയുടെ ഖാദി വിൽപനയാണ് കേരളത്തിൽ നടന്നത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിയത് 68 കോടിയുടേത്​ മാത്രമാണ്​. കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡും ഇതിനു കാരണമാണ്. ഖാദി മേഖലക്ക്​ ഉണർവേകാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഡിസൈനിലുള്ള ഉൽപന്നങ്ങൾ മാർച്ച്​ അവസാനത്തോടെ പുറത്തിറക്കും. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളുടെ വസ്ത്രം, വിവാഹ വസ്ത്രങ്ങൾ, സാരി എന്നിവയിലെല്ലാം പുതിയ ഡിസൈനെത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി ബോർഡ് ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതി ചിത്രരചന മത്സരം ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളുടെ ജില്ലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ആലപ്പുഴ ഗവ. ഗേൾസ്​ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്‍റ്​ കെ.ഡി. ഉദയപ്പൻ അധ്യക്ഷത വഹിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനം കലക്ടർ എ. അലക്സാണ്ടർ വിതരണം ചെയ്തു. ജില്ല സെക്രട്ടറി എം.സി. പ്രസാദ്‌, ട്രഷറർ കെ.പി. പ്രതാപൻ, നസീർ പുന്നക്കൽ, കെ. നാസർ, അരുന്ധതി എന്നിവർ സംസാരിച്ചു. മത്സരവിജയികൾ: വൈറ്റ് ഗ്രൂപ്: 1. ശ്രീലക്ഷ്മി ജയറാം (എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ് ആലപ്പുഴ), 2. വൃന്ദ (കാർമൽ അക്കാദമി എച്ച്.എസ്.എസ്, ആലപ്പുഴ), 3. ഗ്രേറ്റ് ജെ. ജോർജ് (മാത സീനിയർ സെക്കന്‍‍ഡറി സ്കൂൾ, തുമ്പോളി). ഗ്രീൻ ഗ്രൂപ്: 1. എസ്. സൂരജ് (ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം), 2. വി. അഭിമന്യു (കാർമൽ ഇന്‍റർനാഷനൽ സ്കൂൾ, പുന്നപ്ര), 3. സമീറ ദീജിത്ത് (എസ്.ഡി.വി.ഇ.എം.എച്ച്‌.എസ്.എസ്, ആലപ്പുഴ) റെഡ് ഗ്രൂപ്:1. എൻ. അജ്മൽ (ഗവ. എച്ച്.എസ്.മണ്ണഞ്ചേരി). APL chithra rachana ആലപ്പുഴ ഗവ. ഗേൾസ്​ ഹൈസ്കൂളിൽ ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചന മത്സരം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.