ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ബാങ്ക്​ എ.ടി.എം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ബാങ്ക്​ സഞ്ചരിക്കുന്ന എ.ടി.എം പ്രവർത്തനസജ്ജമായി. രാത്രിയൊ​ഴികെ എ.ടി.എം പ്രവർത്തനസജ്ജമായിരിക്കും. ബാങ്കിന്‍റെ രണ്ട് മൊബൈൽ എ.ടി.എമ്മാണ് ജില്ലയിൽ സജ്ജമായിട്ടുള്ളത്. അതിലൊന്നാണ് ആശുപത്രിയിൽ പ്രവർത്തിക്കുക. എച്ച്. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രദീപ്തി സജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, കേരള ബാങ്ക് റീജനൽ ഓഫിസ് ജില്ല ജനറൽ മാനേജർ ലത പിള്ള, പഞ്ചായത്ത്​ അംഗം സുനിത പ്രദീപ് എന്നിവർ സംസാരിച്ചു. ചിത്രം... apl atm amb ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ബാങ്ക്​ എ.ടി.എം കൗണ്ടറിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.