​ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഹരിപ്പാട്​: വാഹന പരിശോധനക്കിടെ ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ പുക്കറിയ അഡരംഗ മാൽഡ ഗോസായിപുർ ജയ്​ മണ്ഡലാണ്​ (28) അറസ്റ്റിലായത്​. ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവിന്​ ലഭിച്ച രഹസ്യസന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്​ക്വാഡും ഹരിപ്പാട്​ പൊലീസും ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​. നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എം​.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം തിങ്കളാഴ്ച പുലർച്ച ഹരിപ്പാട്​ താമല്ലാക്കലിൽ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോയിൽ വന്നിറങ്ങി നടന്നുനീങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയത്​. 65 ഗ്രാം ഹെറോയിനാണ്​ പിടിച്ചത്​. നാട്ടിൽപോയി തിരികെ വരുമ്പോൾ അവിടെനിന്ന്​ നേരിട്ട് വാങ്ങിയാണ്​ മയക്കുമരുന്ന്​ എത്തിച്ചിരുന്നത്​. ഗ്രാമിന് 2500-5000 രൂപക്കാണ്​ വിൽക്കുന്നത്​. പ്രതിയെ ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനക്ക്​ കായംകുളം ഡിവൈ.എസ്​.പി അലക്സ് ബേബി, ഹരിപ്പാട്​ സി.ഐ വി.എസ്​. ശ്യാംകുമാർ, എസ്​.ഐ എച്ച്​. ഗിരീഷ്, സി.പി.ഒമാരായ അജയകുമാർ, സുരേഷ്, ഡാൻസാഫ്​ എസ്​.ഐ ഇല്യാസ്, എ.എസ്​.ഐ സന്തോഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, ഷാഫി രതീഷ്, അനസ് എന്നിവർ നേതൃത്വം നൽകി. APL jai mandal ജയ്​ മണ്ഡൽ APL heroine പിടികൂടിയ ഹെറോയിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.