അരൂർ: അരൂർ ജലോത്സവത്തിന് കൈതപ്പുഴക്കായലിൽ ഞായറാഴ്ച തുഴയെറിയും. ഇരുട്ടുകുത്തി വിഭാഗത്തിൽ 16 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 30 മുതൽ 35 പേർ വരെ പങ്കെടുക്കുന്ന എ ഗ്രേഡ് വള്ളങ്ങളും 20 മുതൽ 25 വരെ തുഴക്കാർ പങ്കെടുക്കുന്ന ബി ഗ്രേഡ് വള്ളങ്ങളും മത്സരിക്കാനെത്തും. അരൂക്കുറ്റി പാലത്തിൽ നിന്നാൽ വള്ളംകളി കാണാനാകും. വി.ഐ.പി പവിലിയൻ പൂർത്തീകരിച്ചതായി സംഘാടകരായ അരൂക്കുറ്റി ഫെറി യുവജന സമിതി അംഗങ്ങൾ അറിയിച്ചു. ചിത്രം : മത്സര വള്ളം പരിശീലനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.