വികസനവിരുദ്ധത ആരോപിച്ച്​ നഗരസഭക്കെതിരെ സി.പി.എം സമരത്തിന്​

ചെങ്ങന്നൂർ: യു.ഡി.എഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ നന്ദാവനം ജങ്ഷൻ എൻജിനീയറിങ്​ കോളജ് റോഡ് നവീകരണം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച്​ സി.പി.എം ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നന്ദാവനം ജങ്​ഷനിൽ ധർണ നടത്തും. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്യും. എൻജിനീയറിങ്​ കോളജിന്​ സമീപം റോഡിന്റെ അറ്റത്തുള്ള നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തിന്റെ ചുറ്റുമതിൽ റോഡിലേക്ക് തള്ളിനിൽക്കുന്നതുമൂലം നവീകരണ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ 27 ലക്ഷത്തോളം തുക മുടക്കിയ നിർമാണ പ്രവർത്തനങ്ങളാണ്​ പാതിവഴിയിൽ നിലച്ചത്​. നഗരസഭയുടെ രണ്ടുസെന്റ് കൂടി കിട്ടിയാലേ നവീകരണം പൂർത്തിയാകൂ. ഉപയോഗശൂന്യമായ ഈ സ്ഥലത്തിന് പകരം നഗരസഭക്ക്​ മറ്റു സ്ഥലം കിട്ടണമെന്ന ബാലിശമായ നിർബന്ധമാണ് കൗൺസിൽ സ്വീകരിച്ചിരിക്കുന്നത്. സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നവീകരണം ആരംഭിച്ചെന്നതാണ് നിർമാണം തടസ്സപ്പെട്ടുത്താൻ കാരണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ യു. സുഭാഷ്, വി.ജി. അജീഷ് എന്നിവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.