വിദ്യാർഥികൾക്ക് അനുമോദനം

ചാരുംമൂട്: നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽനിന്ന്​ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ നിറപ്പകിട്ട്​-2022 പരിപാടിയുടെ ഭാഗമായി എൻഡോവ്മെന്റുകൾ നൽകി അനുമോദിച്ചു. പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ബൈജു പഴകുളം അധ്യക്ഷത വഹിച്ചു. ഭരണിക്കാവ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. വിനോദ്, വൈസ് പ്രസിഡന്‍റ്​ നദീറ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആർ. സുജ, പഞ്ചായത്ത് അംഗം വേണു കാവേരി, പന്തളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ. സീന, പള്ളിക്കൽ പഞ്ചായത്ത് അംഗം ഡി. ദിവ്യ, മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻനായർ, പ്രധാനാധ്യാപിക ആർ. സജിനി തുടങ്ങിയവർ പങ്കെടുത്തു. Photo: നൂറനാട് സി.ബി.എം സ്കൂളിൽ 'നിറപ്പകിട്ട്​-2022' അനുമോദനവും എൻഡോവ്മെന്റ് വിതരണവും പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.