കാർഷിക പ്രദർശനം സംഘടിപ്പിച്ചു

മണ്ണഞ്ചേരി: കർഷക ദിനാഘോഷ ഭാഗമായി പൊന്നാട് എൽ.പി സ്കൂളിൽ പി.ടി.എ . കാർഷിക ഉപകരണങ്ങളുടെയും കാർഷിക വിളകളുടെയും കേരളീയ കലകളുടെയും പ്രദർശനം ഉണ്ടായിരുന്നു. പൊന്നാട് പ്രദേശത്തെ കൃഷിമേഖലകളിൽ പ്രഗല്‌ഭരായ കർഷകരെ ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ഇ.എ. അനസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം കെ.എസ്. ഹരിദാസ്, ഹെഡ്മിസ്ട്രസ് കെ.എസ്. ഷൈല എന്നിവർ സംസാരിച്ചു. പടം: കർഷക ദിനാഘോഷ ഭാഗമായി പൊന്നാട് എൽ.പി സ്കൂളിൽ പി.ടി.എ സംഘടിപ്പിച്ച കാർഷിക പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.