പുകയില വര്‍ജന കൗണ്‍സലിങ്​ കേന്ദ്രങ്ങള്‍ തുറന്നു

ആലപ്പുഴ: ജില്ലയിലെ ദന്താരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് . ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര, ചെങ്ങന്നൂര്‍ ജില്ല ആശുപത്രികള്‍, കായംകുളം, പുളിങ്കുന്ന്, ഹരിപ്പാട്, ചേര്‍ത്തല താലൂക്ക് ആശുപത്രി, തുറവൂര്‍, മാന്നാര്‍, അരൂക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍, ചെട്ടികാട് റൂറല്‍ ഹെല്‍ത്ത് ട്രെയിനിങ്​ സെന്‍റര്‍, നൂറനാട് ലെപ്രസി സാനറ്റോറിയം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെയും ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഒരു മണി വരെയും ഈ സേവനം ലഭ്യമാണ്. ജനറല്‍ ആശുപത്രിയിലെ ക്ലിനിക് നഗരസഭാധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ബീന രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ. രാജന്‍, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ അനു വര്‍ഗീസ്, ഡോ. കെ.കെ. ദീപ്തി, ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ. വേണുഗോപാല്‍, ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ, ടെക്‌നിക്കല്‍ അസി. പി.ടി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.