അന്ധകാരനഴിയിൽ സ്പിൽവേ അടഞ്ഞുതന്നെ; നീരൊഴുക്കില്ല

അരൂർ: അന്ധകാരനഴിയിലെ പൊഴിയുടെ വടക്കേ സ്പിൽവേ ഷട്ടർ മുഴുവനായും അടഞ്ഞു കിടക്കുന്നത് മൂലം നീരോഴുക്ക്​ തടസ്സപ്പെട്ടു. പൊഴി വീണ്ടും അടഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി യന്ത്ര സഹായത്തോടെ മണ്ണു മാറ്റി പൊഴി തുറന്നെങ്കിലും നീരൊഴുക്ക്​ തടസ്സപ്പെട്ടതോടെ പൊഴി തുടർച്ചയായി അടയുകയാണ്. സ്പിൽവേ അടഞ്ഞുകിടക്കുന്നതാണ്​ പൊഴി അടയാൻ പ്രധാന കാരണമെന്ന്​ നാട്ടുകാർ പറഞ്ഞു. യന്ത്ര സഹായത്തോടെ മാറ്റുന്ന മണൽ അവിടെ തന്നെ ഇടുന്നതു മൂലം കടൽ ക്ഷോഭത്തിൽ മണ്ണി ടിഞ്ഞു മണൽ തിട്ട രൂപപ്പെടുന്നുണ്ട്​. ജലസേചനവകുപ്പ് ലക്ഷങ്ങൾ മുടക്കിയാണ് യന്ത്ര സഹായത്തോടെ മണൽ നീക്കുന്നത്. എന്നാൽ, നീരൊഴുക്ക്​ തടസ്സപ്പെടുന്നതു മൂലം ഇതുകൊണ്ട്​ ഫലമുണ്ടാകുന്നില്ല. ഓരോ ദിവസം പൊഴിയിൽ ടൺക്കണക്കിന്​ മണലാണ് അടിയുന്നത്. ചിത്രം : അന്ധകാരനഴിയിൽ സ്പിൽവേ ഷട്ടർ മുഴുവനായും അടഞ്ഞുകിടക്കുന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.