കായംകുളം: ദേശീയപാതയിൽ കായംകുളം കെ.പി.എ.സി ഭാഗത്തെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികനായ എ.എസ്.ഐക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ ഉദയകുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുഴിയിൽ വീണ് വാഹനം മറിഞ്ഞുവീണു. ഹെൽമറ്റ് ധരിച്ചതും ഈ സമയം മറ്റ് വാഹനങ്ങൾ പിറകെ ഇല്ലാതിരുന്നതിനാലുമാണ് രക്ഷയായത്. പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അറ്റക്കുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട കുഴികൾ മാത്രമാണ് അടച്ച് പോകുന്നത്. കെ.പി.എ.സി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ഭാഗത്തെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നതാണെന്ന പരാതി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ദിനേന നിരവധി ഇരുചക്ര വാഹന യാത്രികരാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത്. നേരത്തെ സ്പീക്കർ എം. ബി. രാജേഷിന്റെ കാർ ഇവിടെ കുഴിയിൽ വീണിരുന്നു. അടക്കുന്നതിന് സമീപം പുതിയ കുഴികൾ രൂപപ്പെടുന്നതാണ് പ്രശ്നം. ചിത്രം: APLKY2NHSI ദേശീയ പാതയിലെ കുഴിയിൽ വീണ് പരിക്കേറ്റ കായംകുളം എസ്.ഐ ഉദയകുമാർ ഗവ. ആശുപത്രിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.