കറ്റാനം: സഹകരണ വകുപ്പിൻെറ ഓപറേറ്റിവ് ഡേ പുരസ്കാരം നേടിയ ഭരണിക്കാവ് സർവിസ് സഹകരണ ബാങ്കിനെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ ആദരവും ഉപഹാരവും നൽകി. എ. രാജു അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് കോശി അലക്സ്, സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ആർ. വിജയരാജ്, എ.എം. ഹാഷിർ, എസ്. അനിരുദ്ധൻ, ജി. രമേശ് കുമാർ, പഞ്ചായത്ത് പ്രസിഡന്‍റ് കെ. ദീപ, ആർ. ഗംഗാധരൻ, നികേഷ് തമ്പി, ബി. വിശ്വനാഥൻ, ബിനോയ്, വസന്ത രമേശ്, ബി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം:APLKY2SCB സംസ്ഥാന പുരസ്കാരം നേടിയ ഭരണിക്കാവ് സർവിസ് സഹകരണ ബാങ്കിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.