മാലിന്യം കുന്നുകൂടി ദേശീയപാത ദുർഗന്ധമയം

കായംകുളം: ദേശീയപാതയിൽ കമലാലയം ജങ്​ഷൻ മാലിന്യം തള്ളൽ കേന്ദ്രമായത് ജനത്തെ വലക്കുന്നു. മത്സ്യ-മാംസ അവശിഷ്ടങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും കുന്നുകൂടുന്നത് പ്രദേശം തെരുവുനായ്ക്കളുടെ ആവാസ കേന്ദ്രമാകാനും കാരണമാകുന്നു. പ്ലാസ്റ്റിക് ചാക്കുകളിൽ തള്ളിയ ഭക്ഷ്യാവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചെടുത്ത് വീടുകളുടെയും കടകളുടെയും മുന്നിൽ ഇടുന്നതും ദുരിതമാകുന്നു. നടപ്പാതയിലും മാലിന്യം ചിതറിക്കിടക്കുന്നത് കാൽനടക്കാരെയും വലക്കുന്നു. മാലിന്യം തിങ്ങിനിറഞ്ഞ് ദുർഗന്ധം വമിക്കുന്ന റോഡിലൂടെ മൂക്കുപൊത്തി മാത്രമേ കടന്നുപോകാൻ കഴിയൂ. ചിത്രം :APLKY3NAGARA ദേശീയപാതയിൽ കമലാലയം ജങ്​ഷനിലെ മാലിന്യക്കൂമ്പാരത്തിൽ തെരുവുനായ്ക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.