അരൂർ: യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷവും ക്വിറ്റ് ഇന്ത്യദിന അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് കുത്തിയതോട് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്‍റ് വിഷ്ണു ബാലചന്ദ്രൻ പതാക ഉയർത്തി. പ്രതിഭകളെ ആദരിക്കൽ, 2021 -22 'യൂത്ത് ഐക്കൺ' പുരസ്കാര സമർപ്പണം, പള്ളിത്തോട് മരിയ സദനത്തിലേക്ക് അവശ്യവസ്തുക്കൾ കൈമാറൽ എന്നിവ സംഘടിപ്പിച്ചു. ഡി.സി.സി അംഗം കെ. ധനേഷ് കുമാർ ക്വിറ്റ് ഇന്ത്യ ദിനാചരണം ഉദ്ഘാടനം ചെയ്തു, അരൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൽപനാദത്ത് എസ്. കണ്ണാട്ട് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ. അജിത് കുമാർ, സുജിത് സുധാകരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മനോജ്, കെ.ജെ. ആന്റണി, ഷിഹാബ്, അൻസിൽ, ഷെഫീക്, അൽസാബിത്ത് എന്നിവർ സംസാരിച്ചു. എഴുപുന്ന ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്‍റ് എം.പി. അനിൽ പതാക ഉയർത്തി. സമ്മേളനം ഡി.സി.സി മെംബർ എൻ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. പി.എക്സ്. തങ്കച്ചൻ, അഡ്വ. വി. ഷൈൻ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. അരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷ ഭാഗമായി മണ്ഡലം പ്രസിഡന്‍റ് പി.ജെ. ഷിനു പതാക ഉയർത്തി. ചന്തിരൂർ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് ഫാനും കസേരകളും നൽകി. പി.ജെ. ഷിനു അധ്യക്ഷത വഹിച്ചു. വി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എം.എസ്. നിധീഷ് ബാബു ഉപഹാരം സമർപ്പണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് അരുൺ സ്വാഗതവും ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ജയരാജ് നന്ദിയും പറഞ്ഞു. ചിത്രം: യൂത്ത് കോൺഗ്രസ് അരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തിരൂർ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് ഫാനും കസേരകളും നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.