ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും കിറ്റ് ഇന്ത്യ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് യൂത്ത്കോൺഗ്രസ് ജന്മദിനവും ആഘോഷിച്ചു. കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും മികച്ച യുവ കര്‍ഷകരെയും ക്ഷീരകര്‍ഷകരെയും ആദരിക്കലും നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാഹു ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സുജിത്ത് സി, യു. ഷാരോണ്‍, അനന്തു ഭുവനദാസ്, ഉമേഷ്, അഖില, ഇല്യാസ് മുഹമ്മദ്, രഞ്ജിത്ത്, വിക്രമന്‍, സന്തോഷ്, മുകേഷ്, ജിഷ്ണു, മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യ രക്ഷ പ്രതിജ്ഞയെടുത്തു ആലപ്പുഴ: ഗാന്ധിയൻ ദർശന വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ ദേശരക്ഷ പ്രതിജ്ഞ നടത്തി. സമ്മേളനം സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. സർവോദയമണ്ഡലം ജില്ല സെക്രട്ടറി എം.ഡി. സലീം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് എം.ഇ. ഉത്തമകുറുപ്പ് രാജ്യരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രദീപ് കൂട്ടാല, എച്ച്. സുധീർ, പി.ജെ. കുര്യൻ, ആന്‍റണി കരിപ്പാശ്ശേരി, ഹക്കിം, മുഹമ്മദ് രാജാ, ഡോ. ഒ. ബഷീർ, രാജു പള്ളിപ്പറമ്പിൽ, എ. വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.