ചെങ്ങന്നൂർ: രാജ്യത്തിന്‍റെ വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ വഴിയൊരുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നാഷനൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസിന് മുന്നിൽ ധർണയും ടൗൺ ചുറ്റി പ്രകടനവും നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ് ബി. സജികുമാർ അധ്യക്ഷത വഹിച്ചു. ഘോഷ്, റജി മോഹൻ, അനസ് പൂവാലമ്പറമ്പ്, സി.കെ. സുരേന്ദ്രൻ, സി.എൻ. സുശീലൻ (പെൻഷനേഴ്സ് അസോസിയേഷൻ), മധുകുമാർ, സുനിൽ കുമാർ, എസ്. ലിബി, രാജി ആർ. ശേഖർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.