ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ പ്രതിസന്ധി മൂലം സംജാതമായിരിക്കുന്ന യാത്രക്ലേശം പരിഹരിക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ ഉപയോഗപ്പെടുത്തണമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ല ഭാരവാഹി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ യാത്രക്ലേശം സംസ്ഥാന പാതയില്‍ ആലപ്പുഴ-തണ്ണീര്‍മുക്കം, അമ്പലപ്പുഴ-തകഴി, ആലപ്പുഴ-പുളിങ്കുന്ന് റൂട്ടിലും ദേശീയപാതയില്‍ ആലപ്പുഴ-ചേര്‍ത്തല, ആലപ്പുഴ-ഹരിപ്പാട് റൂട്ടുകളിലുമാണ്. ഇവിടെയും റൂട്ടുകള്‍ താല്‍ക്കാലികമായി നീട്ടി നല്‍കി പരിഹാരം കാണാന്‍ കഴിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.ബി.ടി.എ ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, ബിനു ദേവിക, റിനുമോന്‍ സഞ്ചാരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.