ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് സമാപനംകുറിച്ച് ഡി.സി.സി പ്രസിഡന്‍റ് ബി.ബാബു പ്രസാദിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ 15 വരെ ജില്ലയിൽ കോൺഗ്രസ് നവസങ്കൽപ് പദയാത്ര നടത്തും. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് മാങ്കാങ്കുഴിയിൽ നിന്നാരംഭിക്കുന്ന പദയാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് തട്ടാരമ്പലത്തിൽ ഗാന്ധിജി സന്ദർശിച്ച ഭവനത്തിന് മുന്നിൽ സമാപനസമ്മേളനം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചക്ക് 2.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമയിൽ മാലചാർത്തി രണ്ടാമത്തെ ദിവസത്തെ യാത്രക്ക് തുടക്കമാകും. വൈകീട്ട് 5.30ന് മാന്നാർ സ്റ്റോർ മുക്കിൽ അവസാനിക്കും. വ്യാഴാഴ്ച രാവിലെ 9.30ന് ചെട്ടികുളങ്ങരയിലെ ടി.കെ. മാധവന്റെ സ്മൃതി കുടീരത്തിൽനിന്ന് തുടങ്ങി കായംകുളം നഗരം ചുറ്റി ഹരിപ്പാട് ഗാന്ധി പാർക്കിൽ സമാപിക്കും. 12ന് ഉച്ചക്ക് 2.30ന് എടത്വായിൽ നിന്നാരംഭിക്കുന്ന പദയാത്ര പച്ചയിൽ സമാപിക്കും. 13ന് ഉച്ചക്ക് 2.30ന് തോട്ടപ്പള്ളിയിൽനിന്ന് ആരംഭിച്ച് വൈകീട്ട് 5.30ന് വളഞ്ഞവഴിയിൽ സമാപിക്കും. ഞായറാഴ്ച യാത്രയുണ്ടാവില്ല. സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചക്ക് 2.30ന് മുഹമ്മയിൽ നിന്നാരംഭിച്ച് വൈകീട്ട് 5.30ന് ആലപ്പുഴ ഇ.എം.എസ് മൈതാനത്തിന് മുന്നിൽ നവസങ്കൽപ് പ്രതിജ്ഞയോടെ പദയാത്ര അവസാനിക്കും. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകും. യാത്രയിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എം.ജെ. ജോബ്, ജി. സഞ്ജീവ് ഭട്ട് എന്നിവർ പങ്കെടുത്തു. യുവമോർച്ച യുവജനറാലി 11ന് ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവം ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച യുവജനറാലി വ്യാഴാഴ്ച ആലപ്പുഴയിൽ നടക്കും. ഉച്ചക്ക് രണ്ടിന് യുവമോർച്ച ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം യുവാക്കൾ പങ്കെടുപ്പിക്കുന്ന ബഹുജനറാലി കിടങ്ങാംപറമ്പ് മുതൽ ക്വിറ്റ് ഇന്ത്യസ്മാരകം വരെ സംഘടിപ്പിക്കും. സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി 18 സംഘടന മണ്ഡലങ്ങളിൽ 75 ആളുകളെ പങ്കെടുപ്പിച്ച് സ്വാഗത സംഘം രൂപവത്കരിച്ചു. ജില്ലയിലെ 75 കേന്ദ്രങ്ങളിൽ ഭവനങ്ങളിൽ ത്രിവർണ പതാക ഉയർത്തും. വാർത്തസമ്മേളനത്തിൽ ജില്ലഅധ്യക്ഷൻ അഖിൽ ഹരിപ്പാട്, ജനറൽസെക്രട്ടറി അഡ്വ. എസ്. ഹരിഗോവിന്ദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.