ഉപഭോക്തൃ സംഗമം

ചെങ്ങന്നൂർ: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഉപഭോക്തൃ സംഗമവും സൗജന്യ ഗ്യാസ് കണക്​ഷൻ വിതരണവും ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി നടത്തി. സൗജന്യ ഗ്യാസ് കണക്​ഷന്‍റെ വിതരണോദ്ഘാടനം ജില്ല പ്രസിഡന്‍റ്​ എം.വി. ഗോപകുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ പ്രമോദ് കാരയ്ക്കാട് അധ്യക്ഷതവഹിച്ചു മഹിളമോർച്ച ജില്ല പ്രസിഡന്‍റ്​ കലാരമേശ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഭാരവാഹികളായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ് കൗൺസിലർമാരായ മനു കൃഷ്ണൻ, സിനി ബിജു, എസ്. സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, വിശാൽ പാണ്ടനാട്, എസ്. രഞ്ജിത് എന്നിവർ സംസാരിച്ചു. ബ്ലയിസ് ഭാരത്ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെയാണ് ഗ്യാസ് കണക്​ഷനുകൾ വിതരണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.