മെൻസ്ട്രുവൽ കപ്പ്​ വിതരണം

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷം ചുനക്കര സാമൂഹിക ആരോഗ്യകേന്ദ്രം വഴി നടപ്പാക്കിയ 'ഋതുമതി' വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പുകളുടെ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി അധ്യക്ഷത വഹിച്ചു. ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എസ്. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ രജനി ജയദേവ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഹാഷിർ, കെ. സുമ, ആർ. സുജ, അംഗങ്ങളായ എം. ശ്യാമളാദേവി, ജി. പുരുഷോത്തമൻ, കെ. വിജയൻ, കെ.വി. അഭിലാഷ്​ കുമാർ, എൽ. പ്രസന്ന, ശാന്തി, സെക്രട്ടറി ഇ. ദിൽഷാദ്, സ്റ്റാഫ് പ്രതിനിധി എസ്. ദിലീപ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ:: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.