കായംകുളം: ദേശീയപാതയിലെ അപകട ഗർത്തങ്ങളിൽ വീഴാതെ മറുകര പിടിക്കുന്നവർക്ക് കുഴിമന്തി നൽകി യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. ഉച്ചക്ക് നടത്തിയ ബിരിയാണി വിളമ്പൽ നിരവധി ദീർഘദൂര യാത്രികർക്ക് ആശ്വാസമായി. കുഴികളിൽ വീണ് വശംകെട്ട കെ.എസ്.ആർ.ടി.സി യാത്രികർക്കും ബിരിയാണി നൽകി. രാമപുരം മുതൽ കൃഷ്ണപുരം വരെയാണ് അപകട ഭീഷണി ഉയർത്തി കുഴികൾ പെരുകുന്നത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുകയാണ്. നിരവധി സമരം നടത്തിയിട്ടും പരിഹാരമാകാതായതോടെയാണ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ സമരമുറ പുറത്തെടുത്തത്. ചെറിയ കുഴികൾ കോൺക്രീറ്റ് ചെയ്തും വലിയ കുഴികളിൽ മത്സ്യകൃഷി ഇറക്കിയുമാണ് നേരത്തേ പ്രതിഷേധിച്ചത്. നിരവധി അപകടവും മരണവും സംഭവിച്ചിട്ടും ശോച്യാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ ശ്രദ്ധക്ഷണിക്കാനാണ് കുഴുമന്തി സമരം നടത്തിയതെന്ന് ഉദ്ഘാടനം നിർവഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് സൽമാൻ പൊന്നേറ്റിൽ, സംസ്ഥാന സെക്രട്ടറി അരിത ബാബു, ജില്ല സെക്രട്ടറി അസീം നാസർ, സജീദ് ഷാജഹാൻ, ഷാനവാസ്, ഷമീം ചീരാമത്ത്, രാകേഷ് പുത്തൻവീടൻ, ഹാഷിം സേട്ട്, സഹീർ, രാജേന്ദ്ര കുറുപ്പ്, അസ്‌ലം, നൗഫൽ, ഇർഫാൻ, അദിനാൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: ദേശീയപാതയിലെ കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസുകാർ കായംകുളത്ത് കുഴിമന്തി വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.