ചാരുംമൂട്: ചുനക്കര ഏഴാംവാർഡിലെ ജലസേചന വകുപ്പിന്‍റെ കൊച്ചുചിറ പമ്പ് ഹൗസ് കാടുകയറി നശിക്കുന്നു. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒരുകാലത്ത് ശുദ്ധജലം വിതരണം നടത്തിയിരുന്നതാണ് ഈ പമ്പ് ഹൗസ്. ഇതിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മോട്ടറുകളും അനുബന്ധ യന്ത്രസാമഗ്രികളും തുരുമ്പെടുത്തുനശിക്കുകയാണ്. പമ്പ് ഹൗസും ചുറ്റുവട്ടവും കാടുകയറിയതിനാൽ ഇവിടെ സാമൂഹികവിരുദ്ധർ ഇടത്താവളമാക്കിയിരിക്കുകയാണ്. പ്രധാന വാതിൽ തകർക്കപ്പെട്ട നിലയിലാണ്. നൂറനാട് പാറ്റൂർ കുടിവെള്ള പദ്ധതി വന്നതോടുകൂടി പമ്പിന്‍റെ പ്രവർത്തനം ഉപേക്ഷിച്ച നിലയിലാണ്. മോട്ടോറുകളും അനുബന്ധ സാമഗ്രികളും സംരക്ഷിക്കണമെന്നും കെട്ടിടം ഉപയോഗപ്രദമാക്കാനുള്ള നടപടി ഗ്രാമപഞ്ചായത്തും ജലഅതോറിറ്റിയും സംയുക്തമായി ചെയ്യണമെന്നാണ് ആവശ്യം. പടം : കൊച്ചുചിറ പമ്പ് ഹൗസ് കാടുകയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.