മാന്നാർ: ജാഗ്രത നിർദേശങ്ങൾ അവഗണിച്ച് വെള്ളക്കെട്ട് കാണാൻ അപ്പർ കുട്ടനാടൻ പുഞ്ചപ്പാടശേഖരത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിൽ വീണ അഞ്ചംഗ വിദ്യാർഥി സംഘത്തെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി നാലാം വാർഡിൽ വിഷവർശ്ശേരിക്കര വേഴത്താർ പാടശേഖരത്ത് ഇടശ്ശേരിത്തറക്കാവിൽ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ഇരമത്തൂർ, പാവുക്കര, ചെന്നിത്തല സ്വദേശികളായ കിരൺ, സരിൻ സന്തോഷ്, അമ്പാടി, അശ്വിൻ, ഹേമന്ത് എന്നീ പ്ലസ്‌ടു വിദ്യാർഥികൾ വെള്ളംനിറഞ്ഞ പാടശേഖരത്തിലൂടെ ചെറിയ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. പാവുക്കര കല്ലാത്തറയിൽ അംബുജാക്ഷൻ, വിഷവർശ്ശേരിക്കര തോട്ടുനിലത്ത് വർഗീസ്, രാജേഷ് ഭവനത്തിൽ രാജേഷ്, മണപ്പുറത്ത് വികാസ് എന്നിവരാണ് ഇവരെ വള്ളത്തിലെത്തി രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.