തൈക്കാട്ടുശ്ശേരിയിലെ കൃഷിമേഖലക്കിനി സ്വന്തം കര്‍മസേന

പൂച്ചാക്കൽ: കാര്‍ഷിക മേഖലയിലെ എല്ലാത്തരം ജോലികളും ചെയ്യുന്നതിന് തൈക്കാട്ടുശ്ശേരി പഞ്ചായത്തിന് ഇനി സ്വന്തം കര്‍മസേന. പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി 20 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ് രൂപം നല്‍കിയത്. കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഡി. വിശ്വംഭരൻ പറഞ്ഞു. കര്‍മസേനാംഗങ്ങള്‍ക്ക് ആത്മയുടെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്​ ആദ്യഘട്ട പരിശീലനം നല്‍കി. ജൈവ കീടനാശിനി നിര്‍മാണവും ഉപയോഗവും, തൈകളുടെ ശാസ്ത്രീയ ഉൽപാദനം എന്നിവയിലെ പരിശീലനവും പൂര്‍ത്തിയാകുന്നതോടെ കര്‍മ സേനാംഗങ്ങള്‍ കൃഷിയിടങ്ങളില്‍ കൂടുതൽ സജീവമാകുമെന്ന് കൃഷി ഓഫിസര്‍ പിന്‍റു റോയി പറഞ്ഞു. ‍കർഷകർ ആവശ്യപ്പെടുന്നതനുസരിച്ച് കര്‍മസേന അംഗങ്ങളെ ജോലിക്കായി വിട്ടുനല്‍കും. നിലമൊരുക്കൽ മുതൽ വിളവെടുപ്പ്​ വരെയുള്ള സേവനങ്ങൾ ഇവര്‍ മിതമായ നിരക്കിൽ ചെയ്തു നൽകും. ആവശ്യമനുസരിച്ച് തൈകളും ഗ്രോ ബാഗുകളും തയാറാക്കി നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും. സേവനങ്ങൾ ലഭിക്കാൻ 9072311404 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.