മാവേലിക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വളപ്പിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ എം.എൽ.എയുടെ ഇടപെടൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് മാവേലിക്കര സ്റ്റേഷൻ വളപ്പിൽ വെള്ളം കെട്ടിക്കിടന്ന് അപകടക്കെണിയായി മാറിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട എം.എസ്. അരുൺകുമാർ എം.എൽ.എ സ്ഥലത്തെത്തി. തുടർന്ന് മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ച് വെള്ളം സമീപത്തെ ഓടയിലേക്ക് ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റേഷൻ വളപ്പിലെ കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും പറഞ്ഞു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെ വിളിപ്പിച്ച് പ്ലാനും എസ്റ്റിമേറ്റും തയാറാക്കാനും നിർദേശം നൽകി. കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ ശ്രീദത്ത്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. തുളസിദാസ്, ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനീയർ എൻ.എസ്. രാജവല്ലി, അസി. എൻജിനീയർ സീന, ഓവർസിയർ സുമ, ശ്രീകുമാർ, സുരേഷ്, ഹരിദാസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഫോട്ടോ: മാവേലിക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വളപ്പിലെ വെള്ളക്കെട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഒഴിവാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.