ആലപ്പുഴ: സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷിക സമാപനത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്‍റ് ബി. ബാബു പ്രസാദിൻെറ നേതൃത്വത്തിൽ ഒമ്പത് മുതൽ 15 വരെ നവസങ്കൽപ് പദയാത്ര സംഘടിപ്പിക്കും. ഒൻപതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉച്ചക്ക് 2.30ന് മാവേലിക്കര മാങ്കാംകുഴിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം മാവേലിക്കര തട്ടാരമ്പലത്ത് സമാപിക്കും. രണ്ടാം ദിവസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽനിന്ന് തുടങ്ങുന്ന പദയാത്ര വൈകീട്ട് മാന്നാറിൽ സമാപിക്കും. മൂന്നാം ദിവസം ചെട്ടികുളങ്ങരയിലെ ടി.കെ. മാധവൻെറ സ്മൃതി കുടീരത്തിൽനിന്ന് ആരംഭിക്കും. കായംകുളം വഴി പദയാത്ര ഹരിപ്പാട് ഗാന്ധി പാർക്കിൽ സമാപിക്കും. നാലാം ദിവസം എടത്വയിൽ തുടങ്ങി കളങ്ങര മാമ്പുഴക്കരി വഴി രാമങ്കരിയിലും അഞ്ചാം ദിനം തോട്ടപ്പള്ളിയിൽ തുടങ്ങി വളഞ്ഞവഴിയിലും സമാപിക്കും. 15ന് മുഹമ്മയിൽ തുടങ്ങുന്ന പദയാത്ര ആലപ്പുഴയിൽ എത്തുമ്പോൾ പ്രവർത്തകർ നവസങ്കൽപ പ്രതിജ്ഞ എടുക്കും. വിവിധ ദിവസങ്ങളിൽ കെ.സി. വേണുഗോപാൽ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സമാപന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് ജനപ്രതിനിധികൾ സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെട്ടവർ -എ.എ. ഷുക്കൂർ ആലപ്പുഴ: ജില്ലയിൽ നിന്നുള്ള എൽ.ഡി.എഫ് ജനപ്രതിനിധികളായ എം.പിയും എം.എൽ.എമാരും സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെട്ടവരോ അന്ധമായ പാർട്ടി വിധേയത്വം മാത്രമുള്ളവരോ ആണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആരോപിച്ചു. ജില്ലയിലെ നിരവധി പ്രശ്നങ്ങളിൽ സമയത്ത് പ്രതികരിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ഒരു താൽപര്യവും ഇവർ കാണിക്കുന്നില്ല. കാർഷിക മേഖലയിലും തീരദേശമേഖലയിലും ഒട്ടേറെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. രണ്ടു വർഷമായി ജില്ലയുടെ കടൽ തീരം ഏറെ അസ്വസ്ഥ ജനകമാണ്. തീരം സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നില്ലയെന്ന് മാത്രമല്ല കാലാവസ്ഥയിലെ വ്യതിയാനം കണ്ടറിഞ്ഞ് ശാസ്ത്രീയമായ നടപടികൾ എടുക്കുന്നുമില്ല. പകരം കരിമണൽഖനനം നിരന്തരമായി നടത്തി തീരത്തെ വഞ്ചിക്കുകയും തകർക്കുകയുമാണ്. കൊലക്കേസ് പ്രതിയെ ആലപ്പുഴ ജില്ലകലക്ടറായി നിയമിച്ച് സർക്കാർ മുന്നോട്ടു പോയപ്പോൾ മൗനംപാലിച്ച ജില്ലയിലെ ജനപ്രതിനിധികൾ കുറ്റകരമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.