ചെറുകിട മത്സ്യവ്യാപാരി തൊഴിലാളി യൂനിയന്‍ സമരത്തിന്

ചേര്‍ത്തല: അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന്​ ആവശ്യപ്പെട്ട് ചെറുകിട മത്സ്യവ്യാപാരി വ്യവസായി തൊഴിലാളി യൂനിയന്‍ സമരത്തിന്. 12വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാത്തത് വ്യാപാരികളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ജില്ല പ്രസിഡന്‍റ്​ പ്രത്താസ് അറയ്​ക്കല്‍, സെക്രട്ടറി ക്ലീറ്റസ് വെളിയില്‍, സമരസമിതി കണ്‍വീനര്‍ ജിമ്മി കളപ്പുര, ബാബു പാണ്ഡ്യാല, സെബാസ്റ്റ്യന്‍ കിഴക്കേവീട്ടില്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികളും ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസ് പടിക്കല്‍ സമരം നടത്തും. ഹാര്‍ബര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തപക്ഷം സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.