മോട്ടോർപുരയുടെ മുകളിൽ മരം വീണു

മാന്നാർ: ചെന്നിത്തല-തൃപ്പെരുംന്തുറ പഞ്ചായത്തിലെ എട്ടാം ബ്ലോക്ക് പാടശേഖരത്തിലെ മോട്ടോർപുരയുടെ മുകളിലേക്ക്​ ആഞ്ഞിലിമരം വീണു. മോട്ടോർപുര, ഇലക്​ട്രിക്കൽ പാനൽബോർഡ്, എന്നിവ പൂർണമായും തകർന്നു. പഞ്ചായത്ത് അധികാരികളെയും, കൃഷിഭവൻ, ചെന്നിത്തല വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു. വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടിരിക്കുന്ന സമയമായതു കൊണ്ട് അപകടമൊഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.