ലോറിയുടെ പിന്നിൽ ബസിടിച്ച്​ വാതില്‍ തുറക്കാനാകാതെ യാത്രക്കാര്‍ കുടുങ്ങി

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി മിന്നൽ ബസ് ലോറിയുടെ പിന്നിലിടിച്ച് വാതില്‍ തുറക്കാനാകാതെ യാത്രക്കാര്‍ ബസില്‍ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് വാതിൽ തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ച മൂന്നിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന്​ കാസര്‍കോടേക്ക്​ പോകുകയായിരുന്ന ബസ് മുന്നില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡോർ തുറക്കാൻ പറ്റാതായി. തുടര്‍ന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കുകൾ ഉണ്ടായിരുന്നു. ബസിൽ ഡ്രൈവറും കണ്ടക്ടറും കൂടാതെ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.