സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ

വള്ളികുന്നം: സഹകരണ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലെ പ്രതി പിടിയിൽ. കട്ടച്ചിറ കാട്ടിരേത്ത് പുത്തൻവീട്ടിൽ നിസാമാണ് (പോത്ത് നസിം -20) പിടിയിലായത്. കട്ടച്ചിറ പാറക്കൽ മുക്കിലെ ഭരണിക്കാവ് ബാങ്ക് ശാഖ ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനായ പോച്ചിരേത്തറ്റ്​ പടീറ്റതിൽ ഉത്തമനെയാണ് ( 66) മർദിച്ചത്. ഞായറാഴ്ച അർധരാത്രി ജോലിക്കിടെ ഓഫിസിൽ അതിക്രമിച്ചുകയറി തലക്കും മുഖത്തും വടികൊണ്ടും ചെടിച്ചട്ടികൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ഇഗ്നേഷ്യസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ ഗോപകുമാർ, എ.എസ്.ഐ ബഷീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, ജിഷ്ണു, കണ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് കീഴടക്കിയത്. ചിത്രം: പോത്ത് നസീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.