എടത്വ: കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടിയതിനാൽ തലവടിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറക്കാനും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കാനും ജില്ല കലക്ടറോട് യോഗം അഭ്യർഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി. നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ജോജി എബ്രഹാം, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സുജി സന്തോഷ്, കൊച്ചുമോൾ ഉത്തമൻ, ജോജി വയലപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാക്കുട്ടി, എൽ.സി. പ്രകാശ്, ബിനു സുരേഷ്, സുജ സ്റ്റീഫൻ, വിശാഖ്, കെ.പി. വിനോദ്, മത്തായി, എം.എ. അലക്സ്, ഇ.കെ. തങ്കപ്പൻ, രാജേന്ദ്രൻ, പ്രകാശ് പനവേലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.