ആലാ: ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ ഭാഷ പഠനകേന്ദ്രം ആലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. റിട്ട. ഭാഷാധ്യാപകൻ വേണു സുകൃതം അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് സജു വർഗീസ് അധ്യക്ഷതവഹിച്ചു. ഭാഷ പഠനകേന്ദ്രം അധ്യക്ഷൻ ഡോ. കെ. നിഷികാന്ത്, പദ്ധതി സംയോജകൻ കെ.ആർ. പ്രഭാകരൻ നായർ ബോധിനി, സെക്രട്ടറി കൃഷ്ണകുമാർ കാരയ്ക്കാട്, ഹെഡ്മിസ്ട്രസ് അനു സൂസൻ വർഗീസ്, സി. ഷാജീവ്, എഴുത്തുകാരി ആശ വി. നായർ എന്നിവർ സംസാരിച്ചു. കെ. ജെറീന ബോസ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.